Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വാതന്ത്ര്യസമര സേനാനി മന്ദാഗിനി ഹര്‍സയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ പിശകിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സ്."പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമാണുള്ളത്. ആകെ ചെയ്യുന്നത് മറ്റുള്ളവര്‍ എഴുതികൊടുക്കുന്ന വാക്കുകള്‍ നാടകീയമായി വായിക്കുക മാത്രമാണ്", പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കുണാല്‍ ഘോഷ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയായ മന്ദാഗിനി ഹര്‍സയെ അസമില്‍ നിന്നുള്ള എന്നാണ് മോദി പരാമര്‍ശിച്ചത്. യഥാര്‍ഥത്തില്‍ അവര്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്. ചരിത്രത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് അല്‍പജ്ഞാനം മാത്രമാണുള്ളതെന്നും അതിനാല്‍ തന്നെ മോദി മാപ്പു പറയണമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആവശ്യം. മന്ദാഗിനി ഹസ്ര എന്ന സ്വാതന്ത്ര്യ സമരസേനാനി ബംഗാള്‍ സ്വദേശിയാണെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രിയെ ടാഗ് ചെയ്തു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സ് ട്വീറ്റു ചെയ്തിട്ടുണ്ട്.
24.47°C








