Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക തലതിരിച്ചു ഉയർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിൻറെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. അതിനിടെ, സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിൽ ദേശീയപതാക ഉയർത്തിയത്തിൽ ഫ്ലാഗ് കോഡ് ലംഘനം ഉണ്ടായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകി. ദേശീയപതാകയ്ക്ക് ഒപ്പം മറ്റൊരു കൊടിമരത്തിൽ പാർട്ടി പതാകയും ഉണ്ടായിരുന്നു. ദേശീയപതാകയെക്കാൾ പാർട്ടി കൊടിക്ക് പ്രാധാന്യം നൽകിയെന്നാണ് യൂത്ത് കോൺഗ്രസിൻറെ ആരോപണം.എന്നാൽ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. നിയമപരമായ പരിശോധന നടത്തിയ ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക എന്ന് പൊലീസ് പറഞ്ഞു. ദേശീയ പതാകയുടെ അനാദരവ് കാണിക്കുന്ന വിധത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മിൻറെ വിശദീകരണം.പാർട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് സിപിഎം പാർട്ടി ഓഫിസിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇതിനുമുൻപ് 1947ൽ പി.കൃഷ്‌ണപിള്ളയാണ് ആദ്യമായും അവസാനമായും സിപിഎം പാർട്ടി ഓഫിസിൽ ദേശീയ പതാക ഉയർത്തിയത്. അന്ന് ലഭിച്ച സ്വാതന്ത്ര്യം പൂർണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിൻറെ അടിസ്ഥാനത്തിലാണ് ഇക്കാലം വരെ സ്വാതന്ത്ര്യദിനാഘോഷം സി.പി.എം നടത്താതിരുന്നത്.
22.95°C








