Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദേശീയപാത പുനർ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ തന്റെ സദുദ്ദേശം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്ന് എഎം ആരിഫ് എംപി. സിപിഐഎം നേതാവ് ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ നടത്തിയ റോഡ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസിന് ആരിഫ് നൽകിയ പരാതി പുറത്തായതിന് പിന്നാലെയാണ് വിശദീകരണം. പൊതുമരാമത്ത് വകുപ്പിനോ മന്ത്രിക്കോ വീഴ്ച പറ്റിയെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് വർഷത്തെ ഗ്യാരണ്ടിയുണ്ടായിരുന്ന റോഡ് തകർന്നത് എങ്ങനെ എന്ന് അന്വേഷണിക്കണം എന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടത്. അത് മുൻമന്ത്രി ജി സുധാകരനെതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ടായി. കത്തിന് പിന്നിൽ സദുദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഴിമതി നടന്നെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആരിഫ് വിശദീകരിച്ചു. ഇതിൽ മന്ത്രിക്ക് ഒരു ഉത്തരവാദിത്തവുമില്ല. കോൺട്രാക്ടർമാരും എഞ്ചിനീയർമാരുമല്ലേ ജോലി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.ഇതിനിടെ ദേ ശീയ പാതയിലെ കുഴികളെ സംബന്ധിച്ച് സുധാകരൻ മന്ത്രിയായിരുന്ന കാലത്തുതന്നെ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ജി.സുധാകരൻ നല്ല രീതിയിലാണ് കാര്യങ്ങൾ നടത്തിയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
24.47°C








