Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈൻ അലി തങ്ങൾ ഉന്നയിച്ച വിഷയം ഇനിയും ചർച്ച ചെയ്യുമെന്ന് ലീഗ് നേതൃത്ത്വം. ചന്ദ്രികയിൽ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രിക ഫിനാൻസ് ഡയറക്ടർ സമീറിനെ മാറ്റിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്  യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും സലാം പറഞ്ഞു. വരുന്ന പതിനാലിന് ലീഗ് പ്രവർത്തക സമിതിയോഗം കോഴിക്കോട് ചേരുമെന്നും സലാം അറിയിച്ചു.

ചന്ദ്രികയിലെ ജീവനക്കാർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് പരാതി നൽകിയിരുന്നു . ജീവനക്കാരുടെ സംഘടനയാണ് പരാതി നലകിയത്. കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് പരാതിയിൽ.ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ നവീകരണത്തിന്റെ പേരിൽ ലഭിച്ച തുക കാണാനില്ല. കോടിക്കണക്കിന് തുക തിരിമറി നടത്തിയെന്ന് ജീവക്കാർ പരാതിയിൽ ആരോപിക്കുന്നു.അതേസമയം, മുസ്ലിംലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. മുഈനലി തങ്ങൾക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. യോ​ഗത്തിൽ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.ചന്ദ്രികയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജീവനക്കാർ മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദമായ പരാതി നൽകിയത്. സമീറിന്റെ നേതൃത്വത്തിൽ വലിയ തിരിമറികൾ നടന്നു, ചന്ദ്രികയെ സഹായിക്കാൻ വേണ്ടി കെഎംസിസി ഉൾപ്പെടെ നൽകിയ ഫണ്ട് കാണാതായി, പത്രത്തിന്റെ വരുമാനം കൃത്യമായി നൽകിയിട്ടില്ല എന്നിവയാണ് ജീവനക്കാർ പരാതിയിൽ ഉന്നയിച്ചത്. സമീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പരസ്യപ്രതിഷേധത്തിലേക്ക് കടക്കുകയാണ്.

ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ നവീകരണത്തിന്റെ പേരിൽ ലഭിച്ച തുക കാണാനില്ല. കോടിക്കണക്കിന് തുക തിരിമറി നടത്തിയെന്ന് ജീവക്കാർ ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

Readers Comment

Add a Comment