Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ നിർണായക ചർച്ചകൾ ഇന്ന് നടക്കും. മുതിർന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കൂടിക്കാഴ്ച നടത്തും. അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കി സാധ്യതാ പട്ടിക തയാറാക്കി നേതാക്കൾ വൈകാതെ തന്നെ ഡൽഹിക്ക് പോകുമെന്നാണ് റിപ്പോർട്ട്.

കരട് പട്ടിക മുൻനിർത്തി മുതിർന്ന നേതാക്കളുമായി അവസാനവട്ട ചർച്ചയിലാണ് നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് എന്നിവരുമായാണ് കെ സുധാകരന്റെ ഇന്നത്തെ ചർച്ച. കെപിപിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കേണ്ടവരുടെ അന്തിമപട്ടികയ്ക്ക് രൂപം നൽകലാണ് ലക്ഷ്യം.കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. പിന്നാലെ കെപിസിസി ഭാരവാഹിപ്രഖ്യാപനവും ഉണ്ടാകും. പുനസംഘടനയുമായി ബന്ധപ്പെട്ട് എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി കെ സുധാകരൻ ഇതിനോടകം പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു. 

Readers Comment

Add a Comment