Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് .ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരിം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, കിരണ്‍, മുന്‍ കമ്മിഷന്‍ ഏജന്റ് ബിജോയ്, റെജി, അനില്‍ എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. . പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് .. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വൈകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ാെപലീസ് കോടതിയെ അറിയിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളായ ബിജോയ്, സുനില്‍ കുമാര്‍ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ മാസം 9നാണ് ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കുക.. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരും സിപിഐഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. എന്നാല്‍ ലോക്കല്‍ പൊലീസ് എഫ് ഐആര്‍ ഇട്ടപ്പോള്‍ മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അന്വേഷണസംഘം പറയുന്നത്.

Readers Comment

Add a Comment