Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:38 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുസ്ലീം ലീഗ് നേതാവും എം.എൽ.എയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീൽ ആരോപിക്കുന്നത്. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണെന്നും ജലീൽ ആരോപിക്കുന്നു. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജലീലിന്റെ ആരോപണം.പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നാണ് ജലീൽ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോൾ കേരളത്തിലെ ബാക്കിയുള്ള 13 ജില്ലകളും അതിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ല മാത്രം മാറി നിന്നുവെന്നും ഇത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും ജലീൽ ആരോപിക്കുന്നു. ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും കോൺഗ്രസോ ലീഗോ ആണ് തലപ്പത്തുള്ളതെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment