Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:02 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനെതിരെ ആരോപണവുമായി കെ.ടി ജലീൽ. സഹകരണബാങ്കിൽ ആഷിഖ് കള്ളപ്പണം നിക്ഷേപിച്ചെന്നാണ് ജലീൽ ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് കണ്ടെത്തിയതിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീൽ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തിൽ പോലും ഇ.ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ എന്റെ പിറകിലായിരുന്നെങ്കിൽ ഇനി ഞാൻ നിങ്ങളുടെ പിറകിലുണ്ടാവുമെന്നും ജലീൽ പറഞ്ഞു.അതേസമയം, ജലീൽ പറയുന്നത് വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. മകന്റെ പേരിൽ പത്ത് പൈസയുണ്ടെങ്കിൽ അത് എൻ.ആർ.ഐ അക്കൗണ്ടിലാണ്. പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Readers Comment

Add a Comment