Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാരിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് സാധാരക്കാർക്കിടയിൽ അവബോധമുണ്ടാക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. സത്യം സമൂഹത്തിലെത്താത്ത കാരണം കോൺഗ്രസ് പ്രചരിപ്പിക്കുന്ന നുണകൾ ജനങ്ങൾ വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്.കോൺഗ്രസ് പ്രചരിപ്പിക്കുന്ന നുണകളെ സത്യം കൊണ്ട് പരാജപ്പെടുത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മോദി പറഞ്ഞു. പാർലമെൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ കോൺഗ്രസിനെതിരെ മോദി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷത്തിൻറെ ഉത്തരവാദിത്തം അവർ നിറവേറ്റുന്നില്ല. അവരുടെ അടിത്തറ ഇളകുന്നുണ്ട്. 60 വർഷം രാജ്യം ഭരിച്ചവരാണ് കോൺഗ്രസ്.എന്നിട്ടും അവരെ തഴഞ്ഞ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുത്തു. അത് മനസിലാക്കാൻ കോൺഗ്രസിനായിട്ടില്ല. ബംഗാളിലും അസമിലും പരാജയപ്പെട്ട അവർ അവിടങ്ങളിൽ പ്രതിപക്ഷത്തിൻറെ ധർമം പോലും ഏറ്റെടുക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മോദി എംപിമാരോട് നിർദേശിച്ചു.കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും കോൺഗ്രസിനെതിരെ വിമർശനങ്ങളുന്നയിച്ചു. പ്രതിപക്ഷത്തിൻറെ മനോഭാവം അംഗീകരിക്കാനാകുന്നതല്ല. കോൺഗ്രസ് അധികാരം തങ്ങളുടെ അവകാശമാണെന്നാണ് കരുതുന്നത്. ആ മനോഭാവം വച്ചാണ് അവർ ഓരോ വിഷയത്തെയും സമീപിക്കുന്നത്. സഭാ സമ്മേളനങ്ങളെ തടസപ്പെടുത്തി തികച്ചും നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Readers Comment

Add a Comment