Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് – കോഴിക്കോട് ജില്ലകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ മുൻകൈ എടുക്കണമെന്ന് രാഹുൽ ഗാന്ധി എം.പി നിർദേശിച്ചു. കോഴിക്കോട്-വയനാട് ജില്ലയിലെ ടെലികോം സേവനങ്ങളെ മുൻനിർത്തി കോഴിക്കോട് ബി.എസ്.എൻ.എൽ ഓഫീസിൽ നടന്ന ടെലിഫോൺ അഡൈ്വസറി കമ്മറ്റിയിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തും ബി.എസ്.എൻ.എൽ നടത്തി വരുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.‘പുതു തലമുറയുടെ ഭാവി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്ക് കൂടി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് മാത്രമേ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കൂ’, രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത മേഖലകളുടെ വിവരങ്ങൾ രാഹുൽ ഗാന്ധി ബി.എസ്.എൽ.എലിന് കൈമാറുകയും ഈ പ്രദേശങ്ങളിലെ പരിഹാര സാധ്യതകൾ രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് ഉറപ്പു നൽകുകയും ചെയ്തു.

Readers Comment

Add a Comment