Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബസത്യഗ്രഹ പ്രതിഷേധം ഇന്ന്. രാവിലെ 10 മണി മുതൽ 11 മണി വരെ നടക്കുന്ന സത്യഗ്രഹത്തിൽ നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകളിൽ പങ്കെടുക്കും. അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങൾ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്.കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലെ വസതിയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളത്തെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിമലപ്പുറത്തെ വസതിയിലും ഉമ്മൻചാണ്ടി പുതുപ്പളളിയിലെ വസതിയിലും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും സത്യഗ്രഹത്തിൽ പങ്കെടുക്കും.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ജഗതിയിലെ വസതിയിലും മറ്റ് യുഡിഎഫ് എം.പി മാരും എം.എൽ.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തിൽ പങ്കുചേരും. 

Readers Comment

Add a Comment