Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:42 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബര്‍ 11ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൈമാറും.

കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 ന് തൃശ്ശൂര്‍ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച 82,26,000 രൂപയുടെ ചെക്കാണ് കുടുംബത്തിന് നൽകുന്നത് . കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ ചെയര്‍മാനും ടി.എന്‍. പ്രതാപന്‍ എം.പി കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കുടുംബ ധനസഹായനിധിയുടെ ശേഖരണം നടത്തിയത് .നൗഷാദിന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സഹായിച്ച എല്ലാ കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സുമനസുകളായ നാട്ടുകാര്‍ക്കും കെ.പി.സി.സി നന്ദി അറിയിച്ചു.

Readers Comment

Add a Comment