Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നരേന്ദ്ര മോദി   സർക്കാരിന്റെ പുനസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച്‌ 17 പേർ. 43 പേർ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇവർ ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയിരിക്കുകയാണ്. ആഭ്യന്തര അമിത് ഷായും ജെപി നദ്ദയും ഇവിടെയെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള 17 പേരാണ് മോദിയുടെ വസതിയിലെത്തിയത്. സിന്ധ്യയെ കൂടാതെ സർബാനന്ദ സോനോവാൾ, നാരായൺ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവർ മന്ത്രിമാരാകും.

സഹമന്ത്രിമാരായ അനുരാഗ് താക്കൂർ, പുരുഷോത്തം രുപാല, ജികെ റെഡ്ഡി എന്നിവർക്കും സ്വതന്ത്ര ചുമതല ലഭിക്കും.  അതേസമയം മന്ത്രിമാരായ രമേഷ് പൊഖ്രിയാൽ നിഷാങ്ക്, സന്തോഷ് ഗ്യാംഗ് വാർ എന്നിവർ രാജിവെച്ചുവെന്നാണ് സൂചന. പൊഖ്രിയാൽ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. തൊഴിൽ വകുപ്പാണ് സന്തോഷിന്റെ മന്ത്രാലയം. നരേന്ദ്ര മോദി സർക്കാരിന്റെ പുനസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചത് 17 പേർ.43 പേർ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.. സിന്ധ്യയെ കൂടാതെ സർബാനന്ദ സോനോവാൾ, നാരായൺ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവർ മന്ത്രിമാരാകും.  ജെഡിയുവിന്റെ ആർസിപി സിംഗ്, പശുപതി പരസ്, അനുപ്രിയ പട്ടേൽ എന്നിവരെയാണ് സഖ്യകക്ഷിയിൽ നിന്ന് മന്ത്രിമാരായി പരിഗണിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭയാകും രണ്ടാം മോദി സർക്കാരിന്റേത് എന്നാണ് റിപ്പോർട്ട്.27 മന്ത്രിമാർ ഒബിസി വിഭാഗത്തിൽ നിന്നുണ്ടാവുമെന്നാണ് റിപ്പോർട്ട്. പട്ടികജാതി വിഭാഗത്തിൽ നിന്ന് 12 മന്ത്രിമാരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് എട്ട് മന്ത്രിമാരും ഇടംപിടിച്ചേക്കും.ഇതിനിടെ മിനിസ്റ്ററി ഓഫ് കോഓപ്പറേഷനും കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേട്ടം കൂടി മുന്നിൽ കണ്ടാണ് കേന്ദ്രം മന്ത്രിസഭ തയ്യാറാക്കുന്നത്. നിലവിൽ 52 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. 81 അംഗങ്ങളെ മന്ത്രിസഭയിൽ പരമാവധി ഉൾക്കൊള്ളിക്കാം. 29 മന്ത്രിമാരുടെ ഒഴിവാണ് ഉള്ളത്.


ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരനും ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സൂചന. പുതുച്ചേരിയിൽ അത്ഭുതം കാട്ടിയ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കുകയായിരുന്നു എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ തീരുമാനം ഒന്നും ഔദ്യോഗികമായി എത്തിയിട്ടില്ല. രാജീവ് ചന്ദ്രശേഖരിനെ കർണ്ണാടകയിലെ നേതാവെന്ന നിലയിലാണ് മന്ത്രിയാക്കുന്നത്.

ബിജെപിക്കെതിരെ കഥകൾ മെനയണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയിൽ കേരള ബിജെപി എല്ലാ ഘട്ടത്തിലും ചർച്ചയാക്കിയെങ്കിലും ഉടമയ്ക്ക് ന്യൂസുമായി ബന്ധമില്ലെന്ന കാര്യം പരിഗണനയിലെടുക്കുകയായിരുന്നു. 81 അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന മന്ത്രിസഭയിൽ നിലവിൽ53 മന്ത്രിമാരാണ് ഉള്ളത്. പ്രകടനം തൃപ്തികരമല്ലാത്തവരെ മാറ്റാനും ഒരു മന്ത്രി തന്നെ കൂടുതൽ വകുപ്പുകൾ വഹിക്കുന്നത് കുറയ്ക്കാനുമാണ് തീരുമാനം.ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിക്ക് വിമാനം കയറിയത്. മധ്യപ്രദേശിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കളമൊരുക്കിയത് സിന്ധ്യയുടെ കൊഴിഞ്ഞുപോക്കാണ്.കേരളത്തിലെ എൻഡിഎ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം. വൈകുന്നേരം ആറ് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

Readers Comment

Add a Comment