Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുപ്രിംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി.
‌വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ കെ.എം മാണിക്കെതിരായ സുപ്രിം കോടതിയിലെ സർക്കാർ നിലപാട് സിപി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്യുമെന്ന് എ. വിജയ രാഘവൻ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Readers Comment

Add a Comment