Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ടി.പി. വധക്കേസ് പ്രതികൾ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സർക്കാർ ഒത്താശയോടെ കൂടിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അധികൃതരുടെ അനുമതിയില്ലാതെ ജയിലിലുള്ള ടി.പി. കേസ് പ്രതികൾ എങ്ങനെ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം തട്ടിയെടുക്കാൻ സഹായിച്ചുവെന്ന് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നൽകിയതായും അർജുൻ സമ്മതിച്ചിരുന്നു.ടി.പി വധക്കേസ് പ്രതികൾ ഒളിവിൽ കഴിയാനും സഹായിച്ചിട്ടുണ്ടെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. അർജുൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ ശനിയാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Readers Comment

Add a Comment