Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലായിൽ ജോസ് കെ മാണിയെ കടത്തിവെട്ടി എം എൽ എ ആയ മാണി സി കാപ്പൻ കഴിഞ്ഞ ദിവസം പാർട്ടി പിളര്ന്നതിനെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ്. സീറ്റ് തർക്കത്തെ തുടർന്ന് എൻ സി പിയിൽ നിന്നും യുഡിഎഫിൽ എത്തി മത്സരിച്ച് ജയിച്ചതിനാൽ ഉടനെ എൻ സി പിയിലേക്ക് തിരികെ ചെല്ലാനും നിവൃത്തിയില്ല. കാപ്പൻ രൂപീകരിച്ച  രാഷ്ട്രീയ പാർട്ടിയായ എൻസികെയിൽ നിന്ന് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരാണ് പുറത്ത് പോയത്. എൻസികെ എന്ന പാർട്ടി തന്നെ പിരിച്ചുവിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാണി സി കാപ്പൻ.

നിലവിൽ യുഡിഎഫിനൊപ്പം തുടരുമെന്നും കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി രുചിച്ച് രാഷ്ട്രീയ ഭാവി ഇല്ലാതായിരിക്കുന്ന പിസിജോർജിനെക്കൂടി കൂടെ കൂട്ടാനാണ് കാപ്പന്റെ തീരുമാനമെന്നാണ് പുതിയ വിവരം. തെരഞ്ഞെടുപ്പിൽ പാലായിൽ കാപ്പനെ പിന്തുണക്കാൻ ജോർജുണ്ടായിരുന്നു. അതുപോലെ പൂഞ്ഞാറിൽ കാപ്പൻ തിരിച്ചും സഹായിച്ചു. തെരഞ്ഞെടുപ്പു പ്രചരണത്തിൽ  കാപ്പനെ പരസ്യമായി പിന്തുണച്ച ജോർജിന് യുഡിഎഫിൽ എത്താനുള്ള ഒരു മാർഗ്ഗമായേക്കും കാപ്പൻ എന്നും വിലയിരുത്തലുകളുണ്ടായിരുന്നു. മാത്രമല്ല ജോർജിന്റെ ജനപക്ഷം തന്നെ ജോർജിനെ പുറത്താക്കിയ അവസ്ഥയിലാണ്. 

രാഷ്ട്രീയത്തിൽ നിലനിൽപ്പ്‌ ഇല്ലാതെ ഏതെങ്കിലും മുന്നണിയിൽ കയറിപ്പറ്റാൻ മോഹിച്ചു നടന്ന ജോർജിന് ഇപ്പോൾ യുഡിഎഫിലേക്കുള്ള ഏറ്റവും നല്ല മാർഗ്ഗമായിരിക്കുകയാണ് കാപ്പൻ. മാത്രമല്ല ജോർജിനെ മുന്നണിയിൽ എത്തിക്കുക എന്ന രമേശ്‌ ചെന്നിത്തലയുടെ  മോഹം സാധ്യമാവുകയും ചെയ്യും. ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾക്ക് പിസി ജോർജ് മുന്നണിയിൽ എത്തുന്നതിനോട് താല്പര്യം ഇല്ലാത്തതുകൊണ്ടാണ് ചെന്നിത്തലയുടെയും ജോർജിന്റെയും മോഹം നടക്കാതെ പോയത്. എന്നാൽ എൻസികെ പിരിച്ചുവിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്ന കാപ്പന് ജോർജിന്റെ കൂട്ടുകെട്ട് യുഡിഎഫിൽ കരുത്തു നൽകുമോ അതോ കാപ്പനെ കൂടുതൽ കുഴപ്പത്തിൽ ചാടിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ സംശയം ഉന്നയിക്കുന്നത്.

യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ച് കൂടെവന്നവരായിരുന്നു കാപ്പന്റെ എന്സികെയിൽ ഉണ്ടായിരുന്നത്. ഇവർ എൽ ഡി എഫിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നാണ് കാപ്പനും പറയുന്നത്. അതുകൊണ്ട് തന്നെ പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ  യുഡിഎഫിൽ ശക്തമായ കൂട്ട് കെട്ടുണ്ടാക്കാൻ ജോർജിനെ കൂടെ കൂട്ടുന്നതിൽ തെറ്റില്ലെന്ന തോന്നൽ കാപ്പനും ഉണ്ടായേക്കും. മുന്നണിയിൽ ചേരാതെ ഇനിയും ജോർജിനും രാഷ്ട്രീയ ഭാവി ഇല്ല. സടകൊഴിഞ്ഞ സിംഹമായി തുടരുന്നതിനേക്കാൾ ചിരകാല അഭിലാഷമായിരുന്ന യുഡിഎഫ് പ്രവേശനം സാധ്യമാക്കുകയാണ് ജോർജിന്റെയും ലക്‌ഷ്യം.   65ഓളം പ്രാദേശിക മുന്നണികളെ സംഘടിപ്പിച്ച് ജാതി- മത സമവ്യായമുണ്ടാക്കി നാലാം മുന്നണി രൂപീകരിച്ച് യുഡിഎഫിൽ പിടിച്ചുകയറാനാണ് പി.സിയുടെ ലക്ഷ്യം. 

Readers Comment

Add a Comment