Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവും തലശ്ശേരി എംഎൽഎയുമായ എഎൻ ഷംസീർ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷംസീർ. അർജുൻ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം ഉള്ളിലിടണം. ഇവരെ ജീവിതത്തിൽ ഇതുവരെ താൻ കണ്ടിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു.
ടിപി കേസ് പ്രതി ഷാഫിയുടെ വിവാഹത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയതെന്നും എഎൻ ഷംസീർ പറഞ്ഞു. ജയിലിൽ നിന്നും പരോൾ കിട്ടിയ ഇവർ ക്വട്ടേഷൻ തുടരുമെന്ന് കരുതിയില്ല. ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ പുറത്ത് വരട്ടെയെന്നും ഷംസീർ പറഞ്ഞു. അതേ സമയം കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്നതിൽ ടിപി കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ പുറത്തുവന്നു. സ്വർണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകൻ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാൽ കൊടി സുനി ഫോൺ ചെയ്യും. ജയിലിൽ നിന്ന് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വർണ്ണത്തിന്റെ ഉടമ പിൻമാറും. പാർട്ടിയുടെ പിൻബലമുണ്ടെന്ന് വരുത്തിത്തീർത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.
24.47°C








