Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:20 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും നേതൃമാറ്റം ഉണ്ടാകും. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് പുതിയ തീരുമാനം. യൂത്ത് കോൺഗ്രസും കെ.എസ്.യുവും നിർജ്ജീവമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി. മഹിളാ കോൺഗ്രസിലും അഴിച്ചുപണി നടത്തും. സംസ്ഥാന അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളും ആരംഭിച്ചു. കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന് അധ്യക്ഷൻ കെ. സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുകയെന്നും വ്യക്തമാക്കി. 3 വൈസ്പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം. ദളിതർക്കും സ്ത്രീകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുധാകരൻ പറഞ്ഞു.

Readers Comment

Add a Comment