Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വട്ടിയൂർക്കാവ്: വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ എം.പി.ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന കോന്നിയിലെയും മഞ്ചേശ്വരത്തെയും എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പരമാർശത്തോട് പ്രശാന്ത് നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിന് നാല് വോട്ട് കിട്ടാനുള്ള ഭക്തി മാത്രമേ എൽ.ഡി.എഫിനും ബി.ജെ.പിക്കുമുള്ളു. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രം തയ്യാറാണോയെന്നും മുരളീധരൻ ചോദിച്ചു.
വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പ്രളയത്തിൽ ജനങ്ങൾ കൈയഴിച്ച് സഹായിച്ച സാധനങ്ങൾ മലബാറിൽ കയറ്റി അയ്യച്ചതാണോ മേയർ ബ്രോയുടെ മികവ്.ആദ്യ പ്രളയത്തിൽ കെ.വസുകി അയച്ചതിന്റെ പകുതി പോലും ബ്രോ അയച്ചിട്ടില്ല.നോട്ടും വോട്ടുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ചോദിക്കുന്നത്.നോട്ട് മലിനീകരണ നിയന്ത്രണ ബോർഡിന് പിഴയടക്കാനാണ്. മേയർ ബ്രോ നഗരത്തിലെ ജനങ്ങളെ ബ്രോയിലർ ചിക്കനാക്കിയെന്നും മുരളീധരൻ പറഞ്ഞു.കാപ്പനെതിരായ പരാതി
അന്വേഷണം സി ബി ഐ യ്ക്ക് വിടണം. ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നുണ്ട്. കാപ്പനെ
വേദിയിലിരുത്തിയാണ് അഴിമതിക്കെതിരെ പിണറായി പോരാടുമെന്ന് പറയുന്നത്. ആറ്
ചെക്ക് കേസിലെ പ്രതിയാണ് കാപ്പൻ ആ കാപ്പനെ ഇരുത്തിയാണ് യുഡിഎഫ് നേതാക്കൾക്ക് സർക്കാർ ഭക്ഷണം കൊടുക്കുമെന്ന് പിണറായി പറഞ്ഞത്. ഈ അഞ്ചു ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാർ ഒന്നരവർഷം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാകും അതുകഴിഞ്ഞാൽ ഇടതുപക്ഷത്തെ എല്ലാ മന്ത്രിമാർക്കും കി ഫ്ബിക്കാർക്കും സർക്കാർ ഭക്ഷണം കഴിക്കാമെന്നും മുരളീധരൻ പറഞ്ഞു.
വട്ടിയൂർക്കാവിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു തന്നെ വോട്ട് ചോദിക്കും.നിലവിലുള്ള വികസന പ്രവർത്തനങ്ങൾ തുടരാൻ കെ.മോഹൻകുമാറിനെ വിജയിപ്പിക്കണം. വട്ടിയൂർക്കാവിൽ അടക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്.അവരോടൊപ്പം താനുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിന്റെ വികസന പ്രതീക്ഷകളെ സഫലമാക്കാനും കെ.മുരളീധരൻ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ തുടരുന്നതിന് തന്നെ വിജയിപ്പിക്കണമെന്ന് കെ.മോഹൻകുമാർ പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി.സുദർശനൻ അധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ വി.എസ് ശിവകുമാർ, എം.വിൻസന്റ്, കെ.എസ് ശബരീനാഥൻ, നേതാക്കളായ തമ്പാനൂർ രവി, പാലോട് രവി, സി.പി ജോൺ, തോന്നയ്ക്കൽ ജമാൽ, രഘുചന്ദ്രബാൽ, ശാസ്തമംഗലം മോഹൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
25.9°C








