Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഐസിസി ജനറൽ സെക്രട്ടറിയായാൽ പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന് രമേശ് ചെന്നിത്തല.പാർട്ടി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണം,ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് അവസാനിപ്പിക്കണം തുടങ്ങീ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സമയത്താണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. വിഡി സതീശനെ പ്രതിപക്ഷനേതാവായി അവരോധിച്ചതിൽ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്. കെ സുധാകരനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയോട് കേന്ദ്രനേതൃത്വം കൂടിയാലോചനയും നടത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സന്ദർശനം.

Readers Comment

Add a Comment