Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിഡി സതീശന്റെയും കെ സുധാകരന്റെയും നിയമനങ്ങളോടെ പിണക്കത്തിലായിരിക്കുന്ന ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് . കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേൽക്കുന്ന ചടങ്ങുകൾക്കായി കേരളത്തിലെത്തുന്ന എഐസിസി ജനറൽസെക്രട്ടറി താരീഖ് അൻവർ ഗ്രൂപ്പ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കെ സുധാകരനുമായി ഒത്തുപോകണമെന്ന് ഇരുനേതാക്കളോടും താരിഖ് അൻവർ നേരിട്ട് ആവശ്യപ്പെടും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിർദേശിക്കുന്നില്ലെന്ന നിലപാടായിരുന്നു ഗ്രൂപ്പുകൾ സ്വീകരിച്ചിരുന്നത്. ഉമ്മൻചാണ്ടി തീർത്തും നിശബ്ദത പാലിക്കുകയും രമേശ് ചെന്നിത്തല ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതിലും ഹൈക്കമാൻഡ് അൽപം കടന്ന ഇടപെടൽ നടത്തിയെന്ന തോന്നലാണ് എ,ഐ ഗ്രൂപ്പുകൾക്കുള്ളത്. അധ്യക്ഷ സ്ഥാനത്തേക്ക് അഭിപ്രായം പറയാത്തതിൽ വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് അഭിപ്രായം ആരാഞ്ഞതുമില്ല. ഗ്രൂപ്പിന് അതീതമായി മൂന്നുപേരെ നിയമിക്കുകയും ചെയ്തു. ഇതാണ് ഒടുവിൽ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

Readers Comment

Add a Comment