Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:52 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മുട്ടിൽ ഉൾപ്പെടെ വിവാദമായ പട്ടയ ഭൂമിയിലെ മരം മുറി സംബന്ധിച്ച ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെയെന്നതിന് തെളിവുകൾ പുറത്ത്. പട്ടയഭൂമിയിൽ കർഷകർ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കണമെന്ന് റവന്യൂ-വനം മന്ത്രിമാർ സംയുക്ത യോഗത്തിൽ തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അയച്ച കത്ത് പുറത്തു വന്നു.2019 ജൂലൈ 18, 2019 സെപ്തംബർ മൂന്ന് എന്നീ ദിവസങ്ങളിൽ റവന്യൂ, വനം മന്ത്രിമാരുടെ സംയുക്തയോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായതായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വ്യക്തമാക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്. വനം-വന്യ ജീവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 2020 ജൂൺ 30 ന് നൽകിയ കത്തിലാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് 2020 മാർച്ച് ഒന്നിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലർ അവ്യക്തത നിറഞ്ഞതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Readers Comment

Add a Comment