Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് പാർട്ടിക്കകത്ത് ഇനി ഗ്രൂപ്പ് രാഷ്ട്രീയം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടിക്കകത്ത് ഗ്രൂപ്പ് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അഭിപ്രായ പ്രകടനം നടത്താൻ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിൻറെ അംഗസംഖ്യ വർധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. ഇനി അതുണ്ടാവില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നു പോയ സാഹചര്യം നിലവിലുണ്ട്. ഇതെല്ലാം മറികടക്കും. ഡിസിസി പുനസംഘടനയ്ക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ ഇനി നടപ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടി വിട്ടവരെയും മുന്നണിയിൽ നിന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ അവരുമായി ചർച്ച നടത്തും.കേരളത്തിൽ സിപിഎമ്മും ബിജെപിയും അന്തർലീനമാണ്. സിപിഎമ്മിനും കള്ളപ്പണം വന്നിട്ടുണ്ട്. അദാനി കണ്ണൂരിൽ വന്നത് സിപിഎമ്മിന് പണം നൽകാനാണെന്നും സുധാകരൻ ആരോപിച്ചു.

Readers Comment

Add a Comment