Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:24 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

താനുമായി ജെആർപി നേതാവ് പ്രസീത കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജൻ. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് കെ സുരേന്ദ്രൻ മറുപടി പറയണം. തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങളെന്നും ജയരാജൻ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചെന്ന ആക്ഷേപത്തിന് മറുപടി പറയാൻ ബാധ്യസ്ഥനായ സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപി രക്ഷപ്പെടാൻ പോവുന്നില്ല. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. ആർഎസ്എസിനും ഇക്കാര്യത്തിൽ പങ്കുണ്ട്.പ്രസീത ഗൗരവതരമായ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് സുരേന്ദ്രനാണ്. പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയതിന് സുരേന്ദ്രൻ തെളിവുമായി വരുമ്പോൾ മറുപടി നൽകാമെന്നും ജയരാജൻ പറഞ്ഞു.

Readers Comment

Add a Comment