Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗൗരിയമ്മയുടെയും ബാലകൃഷ്‌ണപിള്ളയുടെയും പേരിൽ സ്‌മാരകമല്ല ; പഠന സൗകര്യമാണ് ഒരുക്കേണ്ടതെന്ന് പ്രതിപക്ഷം
ഗൗരിയമ്മയുടെയും ബാലകൃഷ്‌ണപിള്ളയുടെയും പേരിൽ സ്‌മാരകമല്ല പഠന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ചോദ്യോത്തര വേളയിലായിരുന്നു സ്‌മാരകത്തിന് പകരം വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്. കൈയ്യടിയ്‌ക്ക് വേണ്ടി ചോദ്യം ചോദിക്കരുതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇതിന് മറുപടി നൽകി.ബജറ്റിൽ ഗൗരിയമ്മയ്ക്കും ബാലകൃഷ്‌ണപിള്ളയ്ക്കും സ്‌മാരകം പണിയുന്നതിന് രണ്ടുകോടി രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് പ്രതിപക്ഷത്ത് നിന്നും പി.സി വിഷ്‌ണുനാഥ് എംഎൽഎയാണ് ചോദ്യം ഉന്നയിച്ചത്. കൊവിഡ് വാക്‌സിൻ കേന്ദ്രസർക്കാർ സൗജന്യമാക്കിയ സാഹചര്യത്തിൽ വാക്‌സിൻ ചലഞ്ചിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പഠനസഹായവും ഒരുക്കണമെന്ന് പി.സി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു.എന്നാൽ എടുക്കാൻ പറ്റാത്ത ഉത്തരവാദിത്വം കൈയ്യടിയ്ക്ക് വേണ്ടി ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിൻറെ മറുപടി. സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അതിന് കോടികളുടെ ചിലവ് വരും. പ്രായോഗികമായ നിർദേശം അല്ലെന്നും മന്ത്രി വിഷ്‌ണുനാഥിൻറെ ചോദ്യത്തിന് മറുപടി നൽകി.
23.84°C








