Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത്‌ പണം കടത്താനാണെന്ന്‌ കെ. മുരളീധരൻ എംപി . സുരേന്ദ്രൻ ഹെലിക്കോപ്ടർ യാത്ര നടത്തിയത് പണം കടത്താനാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കൊടകര കുഴൽപ്പണ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേസിൽ ബിജെപി കേന്ദ്ര നേതാക്കൾക്ക് അടക്കം പങ്കുണ്ടെന്നും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോ എന്നും മുരളീധരൻ ചോദിച്ചു.ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് സ്ഥാനാർഥികൾക്ക് വേണ്ടി പണം കൈമാറാൻ ശ്രമിച്ചത്. അന്വേഷണം പ്രധാനമന്ത്രിയിലേക്ക്‌ വരെ നീണ്ടേയ്ക്കും. നിലവിലെ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിൽ എത്തിനിൽക്കുകയാണ്. സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ ചെലവാക്കാവുന്ന പരമാവധി തുക 30 ലക്ഷമാണ്. ബിജെപി നേതാക്കളിൽ നിന്നറിഞ്ഞത് ഒരു സ്ഥാനാർഥിക്ക് മൂന്ന്‌ കോടി നൽകി എന്നാണ്. എന്നാൽ പലരുടെയും കൈയിൽ എത്തിയത് 35 ലക്ഷം വരെയാണ്. ഇക്കാര്യത്തിൽ വലിയ തിരിമറി നടന്നിട്ടുണ്ട്. ബിജെപി മുഴുവൻ സംശയത്തിന്റെ നിഴലിൽ നിൽക്കെ അന്തർധാര രൂപപ്പെടാൻ സാധ്യതയുണ്ട്. കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയിൽ ഹെലിക്കോപ്ടർ വാടക ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഇലക്ഷൻ കമ്മിഷൻ പരിശോധിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.

Readers Comment

Add a Comment