Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി ജെ പി പണവും ഫോണും നൽകിയെന്ന് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. 15 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നൽകി. സുരേന്ദ്രൻ ഫോണിൽ സംസാരിച്ചിരുന്നു. പ്രവർത്തകർ വീട്ടിലെത്തിയാണ് പണം നൽകിയത്. സുരേന്ദ്രൻ വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും കെ.സുന്ദര പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദ്യം ചെയ്യപ്പെടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിച്ച സുന്ദരയുടെ വെളിപ്പെടുത്തൽ. നേരത്തെ സി.കെ.ജാനുവിന് 10 ലക്ഷം നൽകിയെന്നത് സംബന്ധിച്ചുള്ള ആരോപണങ്ങളും സുരേന്ദ്രന് എതിരായി നിലവിലുണ്ട്.

Readers Comment

Add a Comment