Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കി ഹൈക്കമാൻഡ് നിയോഗിച്ച അഞ്ചംഗ സംഘം. റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകി. കേരളം, അസം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ടാണ് സോണിയ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്. കനത്ത തോൽവി ഏറ്റുവാങ്ങിയ നാലിടങ്ങളിലും പാർട്ടിയെ ഉടച്ചുവാർക്കണമെന്ന നിർദേശമാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിലയിരുത്തൽ. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാനാണ് കമ്മിറ്റി അധ്യക്ഷൻ. മനീഷ് തിവാരി, വിൻസൻറ് പാല, സൽമാൻ ഖുർഷിദ്, എസ്. ജോതിമണി എന്നിവരാണ് അന്വേഷണ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

Readers Comment

Add a Comment