Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ നിയമനവും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയപ്പോൾ ഹിന്ദു വോട്ടുകൾ കുറഞ്ഞെന്നും താൻ ഒതുക്കപ്പെട്ടെന്നും അപമാനിതനായെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു.പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിർത്തിയുള്ള തീരുമാനം വേണ്ടിരുന്നില്ല. രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളടക്കം അഞ്ച് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വിജയം ഉണ്ടാക്കികൊടുക്കാൻ നേതൃത്വം കൊടുത്തയാളാണ് താൻ. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരുന്നു എന്നത് തന്നെ വേദനിപ്പിക്കുന്നതേയല്ല. എന്നാൽ അക്കാര്യം നേരത്തെ അറിയിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല കത്തിൽ പരാമർശിക്കുന്നു.
27.26°C








