Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ചു മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണം പുരോഗമിക്കുന്നതിനിടെ എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി, കോടിയേരി ബാലകൃഷ്ണന് എതിരെ അഴിമതി ആരോപണവുമായി ഷിബു ബേബിജോണ്‍. കോടിയേരിക്കും മകന്‍ ബിനിഷീനും എതിരെ, പാലായില്‍ നിന്നു വിജയിച്ച ഇടത് എം.എല്‍.എ മാണി സി. കാപ്പന്‍ നേരത്തേ സി.ബി.ഐക്കു നല്‍കിയ മൊഴി പുറത്തുവിട്ടാണ് ഷിബു ബേബി ജോണിന്റെ വെടിപൊട്ടിക്കല്‍.

ഫേസ്ബുക് പോസ്റ്റ് വഴിയാണ് ഇടതു മുന്നണിയെ വെള്ളംകുടിപ്പിക്കുന്ന ആരോപണം ആര്‍.എസ്.പി നേതാവായ ഷിബു പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുംബയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്കും മകനും പണം നല്‍കിയെന്നു സൂചിപ്പിക്കുന്നമാണിസി.കാപ്പന്റെ 2013ലെ നിര്‍ണായക മൊഴിയാണ് പുറത്തുവന്നത്.

ദിനേശ് മേനോന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കോടിയേരിയുമായും മകന്‍ ബിനിഷുമായും പരിചയപ്പെടുത്തിയത് താനാണെന്ന് സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ മാണി സി. കാപ്പന്‍ പറയുന്നുണ്ട്. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ കൈയില്‍ നിന്ന് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് ദിനേശ് മേനോന്‍ സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ കാപ്പന്റെ മൊഴിയെടുത്തത്.

മൊഴിയില്‍ കാപ്പന്‍ പറയുന്നത്, കോടിയേരിക്കും ബിനീഷിനും പണം നല്‍കിയ ശേഷം ഇക്കാര്യം ദിനേശ് മേനോന്‍ തന്നോടു പറഞ്ഞെന്നും, ഇക്കാര്യം ബന്ധപ്പെട്ടവരോടു സംസാരിക്കാമെന്ന് ദിനേശ് മേനോന് താന്‍ ഉറപ്പു നല്‍കിയെന്നുമാണ്.  സി.ബി.ഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മാണി സി. കാപ്പന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

ഇപ്പോള്‍ പാലായില്‍ നിന്ന് ഇടത് എം.എല്‍.എ ആയ കാപ്പന്‍, പഴയ മൊഴിയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നാണ് ഷിബു ബേബിജോണിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കാപ്പന്റെ നിലപാട് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷിബു ബേബിജോണ്‍ പറയുന്നു,

Readers Comment

Add a Comment