Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:46 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലക്ഷദ്വീപിൻറെ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന്‌ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി . കേരളത്തിൽ നിന്നുകൊണ്ട് പലരും ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകൾ മെനയുകയാണെന്നും ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണെന്നും എ. പി അബ്‌ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. അദ്ദേഹം അവിടെ പോയൊരു സിനിമയെടുത്തെന്നല്ലാതെ എന്താണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. കേരളത്തിൽ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകൾ മെനയുകയാണ്. കേരളത്തേക്കാൾ നല്ല രീതിയിൽ പോകുന്ന ഒരു സ്ഥലമാണിത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷദ്വീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ലക്ഷദ്വീപിന്റെ പേരിൽ നടക്കുന്നത് മുഴുവനും വ്യാജ പ്രചാരണ്. ഇപ്പോൾ ഉയർന്നിരിക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പെയിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദേശസ്‌നേഹ പ്രചോദിതമായ ഒരു നിലപാടാണ് ലക്ഷദ്വീപിൽ എടുത്തിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളിൽ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ് അവിടെ പ്രാകൃതമായ വികസനമാണ് കൊണ്ടുവന്നത്. ഇതിൽ നിന്നും രക്ഷപ്പെടുത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Readers Comment

Add a Comment