Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസിൽനിന്നും രാജിവെച്ച ലതിക സുഭാഷിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ. ലതിക സുഭാഷിന് അർഹമായ പരിഗണന എൻസിപി നൽകുമെന്നും മന്ത്രി പറഞ്ഞു. എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എൻസിപി കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു.

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു.7624 വോട്ട് നേടിയ ലതിക യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവിയിൽ നിർണ്ണായക പങ്ക് വഹിച്ചു. ലതിക സുഭാഷിലൂടെ കോൺഗ്രസിൽ അതൃപ്തരായി തുടരുന്ന കൂടുതൽ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം.


 
 

 

Readers Comment

Add a Comment