Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് മഹാമാരിയിൽ പോരാടാൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ പ്രതികരിച്ചു. ഏൽപ്പിച്ചിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ചുമതലയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും വി.ഡി സതീശൻ അദ്ദേഹം പ്രതികരിച്ചു .യുഡിഎഫിന്റെയും ഇന്റർനാഷണൽ കോൺഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് വളരെ പ്രധാനപ്പെട്ട ചുമതല എന്നെ ഏൽപ്പിച്ച കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോടും രാഹുൽഗാന്ധിയോടും കെ. സി വേണുഗോപാലിനോടും താരിഖ് അൻവറിനോടും പ്രത്യേകമായി നന്ദി അറിയിക്കുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങളോടും കേരളത്തിൽ നിന്നുള്ള എംപിമാരോടും മുതിർന്ന നേതാക്കളോടും കടപ്പെട്ടിരിക്കുകയാണ്. കെ. കരുണാകരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മഹാരഥന്മാർ ഇരുന്ന സ്ഥാനത്ത് എന്നെ അനുവദിച്ച തീരുമാനത്തിൽ വിസ്മയം തോന്നുന്നു. വെല്ലുവിളികൾ ഉണ്ടെന്ന തികഞ്ഞ ബോധ്യത്തോടുകൂടി കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായ തിരിച്ചുവരിവിലേക്ക് നയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment