Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:46 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലാവലിന്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയോട് കൂട്ടുകൂടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് ലാവലിന്‍ കേസില്‍നിന്ന് രക്ഷതേടിയുള്ള ചര്‍ച്ചയ്ക്കായാണെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സിപിഎം-ബിജെപി വോട്ടുകച്ചവടം ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലായിലെ യുഡിഎഫിന്റെ തോല്‍വി ജനം നല്‍കിയ താക്കീതാണ്. ഒന്നിച്ചുനിന്നില്ലെങ്കില്‍ ജനം പ്രതികരിക്കുമെന്നതിന്റെ തെളിവാണ് തോല്‍വിയെന്നും ചെന്നിത്തല വ്യക്തമാക്കി.

Readers Comment

Add a Comment