Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയത്തിനു ശേഷം മുസ്ലിംലീഗിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുന്നു. നിലവിലെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാമിനെ മാറ്റി ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി നൽകുമെന്നാണ് സൂചന. മുസ്ലീം ലീഗ് സംസ്ഥാന ആക്‌ടിങ് പ്രസിഡന്‍റായി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാർഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. താൽകാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിനാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെഎം ഷാജിക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വിജിലന്‍സ് കേസ് നടക്കുന്നതിനാല്‍ അതിന് സാധ്യത കുറവാണ്.ഇത്തവണ മത്സരിക്കാതിരുന്ന സി മമ്മൂട്ടി, അഡ്വ എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. പക്ഷേ പികെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചാല്‍ കുഞ്ഞാലിക്കുട്ടി തന്നെ വരാനാണ് സാധ്യത. ഉന്നതാധികാര സമിതി അംഗം കൂടിയായ സാദിഖലി തങ്ങളെ സംസ്ഥാന ആക്‌ടിങ് പ്രസിഡൻ്റാക്കാനുള്ള ചരടുവലികളും നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാകരുതെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. എന്നാൽ ലോക്സഭ അംഗത്വം രാജിവെച്ച് നിയമസഭയിൽ മത്സരിച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ഇപ്പോഴും അമർഷം പുകയുകയാണ്.

Readers Comment

Add a Comment