Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:21 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാത്മാഗാന്ധിയുടെ ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ കാലത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഗാന്ധിജിയുടെ വചനങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാനാണ് ഇവരുടെ ശ്രമം. രാജ്യത്തെ ഗാന്ധിയില്‍ നിന്ന് പിന്നോട്ടു നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഗാന്ധിജയന്തി ദിനത്തില്‍ ഫേസ് ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവാണ് ഗാന്ധിജി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നൂറ്റാണ്ടു പിന്നിടുമ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവയ്പുമെന്ന്  ഗാന്ധിജയന്തിദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപിതാവായ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളേയും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഓരോ പൗരനും ഉറക്കെ ചൊല്ലേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Readers Comment

Add a Comment