Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:56 pm
  • 18th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 58 %
  • Wind: 5.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചരിത്രമെഴുതി രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരത്തിലേറും. ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം. കേരള സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സത്യപ്രതിജ്ഞ തത്സമയം കാണുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. കേരള ഗവൺമെൻറ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, പിആർഡി കേരള യൂട്യൂബ് ചാനൽ, കേരള സർക്കാർ വെബ്സൈറ്റ്, പിആർഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴിയും ചടങ്ങ് കാണാം.  മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ 21 അംഗങ്ങളും മഹാമാരിക്കിടെ, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച്  ആദരമർപ്പിക്കാനെത്തി.

മന്ത്രിമാർക്കൊപ്പം ആലപ്പുഴ എംപി എ.എം ആരിഫും ആലപ്പുഴയിലെ പാർട്ടി നേതാക്കളും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സത്യപ്രതിജ്ഞാ ദിവസം വലിയ ജനപ്രവാഹം ഉണ്ടായിരുന്നിടത്താണ് ഇത്തവണ ആൾക്കൂട്ടമില്ലാതെ, എന്നാൽ ആവേശത്തോടെ രക്തസാക്ഷികളുടെ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു.

Readers Comment

Add a Comment