Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയതായി മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റഇലൂടെ അറിയിച്ചു.

മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി ധനസഹായാഭ്യർത്ഥന നടത്തി പണം പിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടർന്ന് സഹപ്രവർത്തകരാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും കേരള പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

മുല്ലപ്പള്ളി രാമചന്ദ്രൻ
കെപിസിസി പ്രസിഡന്റ്

 

Readers Comment

Add a Comment