Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് സിപിഎം-സിപിഐ ചർച്ച ആരംഭിച്ചു. എകെജി സെൻററിലാണ് യോഗം ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.നിലവിൽ നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളുമാണ് സിപിഐയ്ക്കുള്ളത്. ഇതിൽ ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് വിട്ടു നൽകുന്നത് സംബന്ധിച്ചാണ് ചർച്ച നടക്കുന്നത്. സിപിഎം ഒരു മന്ത്രിസ്ഥാനവും കേരള കോൺഗ്രസിന് വിട്ടു നൽകും. നിലവിൽ എല്ലാ ഘടകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി. ഒറ്റ എംഎൽഎമാരുള്ള ഘടകകക്ഷികളിൽ കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ചും ഇന്ന് ചർച്ച നടക്കും. 17ാം തീയതി ഇടതുമുന്നണി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതിനു മുമ്പ് ചർച്ചകൾ പൂർത്തിയാക്കാനാണ് മുന്നണി നേതൃത്വത്തിൻറെ ശ്രമം.കൂടുതൽ വായനയ്‌ക്ക്: സി.പി.ഐ മന്ത്രിമാരെ മെയ്‌ 17ന് പ്രഖ്യാപിക്കും

Readers Comment

Add a Comment