Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികൾ ഗ്രാമീണ മേഖലയിൽ വേഗത്തിലാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കേരളത്തിന് വലിയ തോതിൽ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ചികിത്സാ രംഗത്ത് റെംഡെസിവർ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നാണ് ടോസിലിസുമാബ്. 45,000 വയൽ ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിതരണം ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവുമധികം മരുന്ന് നൽകിയിട്ടുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 45,00 വയൽ ടോസിലിസുമാബ് കേരളത്തിന് നൽകി. മഹാരാഷ്ട്രയും കർണാടകയും കഴിഞ്ഞാൽ ഏറ്റവും കൂടിയ അളവിൽ മരുന്ന് ലഭിച്ചത് കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ കോവിഡ് അനുബന്ധ ചികിത്സയിൽപ്പെടുന്ന പ്രധാന മരുന്നായ ആഫോടെറിസിൻ ബി യുടെ ഉത്പാദനം കൂട്ടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളിൽ സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗികൾക്ക് കോവിഡ് ചികിത്സയിൽ വീഴ്ചവരാതിരിക്കാനുള്ള വലിയ ഉദ്യമം ആറ്റമിക് എനർജി വകുപ്പിന് കീഴിലുള്ള ടാറ്റ മെമ്മോറിയൽ സെന്റർ ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഓക്സിജൻ കോൺസന്റേറ്റർ, എൻ 95 മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിനാവശ്യമുള്ള വിവധ ഉപകരണങ്ങളും മറ്റ് സാമഗ്രികളുമാണ് ടാറ്റ മെമ്മേറിറൽ സെന്റർ ഏകോപിപിച്ച് നൽകുന്നത്. സെന്ററുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്ന് ആശുപ്രതികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Readers Comment

Add a Comment