Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:12 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രിസഭ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇടതു മുന്നണി. എൻസിപി, ജെഡിഎസ്, എൽജെഡി , കേരള കേരള കോൺഗ്രസ് (മാണി) എന്നി പാർട്ടികളുമായി ഇന്ന് സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. കേരള കോൺഗ്രസ്(ബി) ,ജനാധിപത്യ കേരള കോൺഗ്രസ് , ഐഎൻഎൽ എന്നീ പാർട്ടികളുമായി നാളെയും ചർച്ച നടത്തും. സിപിഐയുമായുള്ള രണ്ടാം ഘട്ട ചർച്ചയും ഇന്നും നാളെയുമായി നടക്കും. കേരള കോൺഗ്രസ് മാണി വിഭാഗം രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ്.
ഗണേഷ് കുമാറിനും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻ്റണി രാജുവിനും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. എൽജെഡിയും ജെഡിഎസും ലയിക്കണമെന്ന നിലപാടിലാണ് സിപിഎം. ഐഎൻഎല്ലിന് മന്ത്രി സ്ഥാനം ലഭിക്കില്ല. കഴിഞ്ഞ തവണ മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ഇക്കുറി അവസരം ഉണ്ടാകില്ല.ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും സിപിഐ വിട്ടുനൽകും. ഇത് നേരത്തെ ധാരണയായിരുന്നു. പുതിയ മന്ത്രിസഭ മെയ് 20ന് സത്യപ്രതിഞ്ജ ചെയ്യാനാണ് നിലവിൽ തീരുമാനം. ഈ സാഹചര്യത്തിൽ എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം.

Readers Comment

Add a Comment