Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ ചുമതലയേറ്റു. ഡിഎംകെ പ്രസിഡൻറ് രാജ്‌ഭവനിലെത്തിയാണ് ചുമതലയേറ്റത്. മുഖ്യമന്ത്രിയോടൊപ്പം 34 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്‌ത് മന്ത്രിമാരായി ചുമതലയേറ്റു. 19 മുൻ മന്ത്രിമാരും15 പുതുമുഖങ്ങളുമാണ് സ്റ്റാലിൻ മന്ത്രിസഭയിലുള്ളത്. രണ്ട് സ്‌ത്രീകളും പുതിയ മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. സ്റ്റാലിൻറെ മകൻ ഉദയാനിധി മന്ത്രിമാരുടെ പട്ടികയിൽ ഇടംനേടിയില്ല. വൻ ഭൂരിപക്ഷത്തോടെയാണ് തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുകളാണ് ഡിഎംകെ മുന്നണി നേടിയത്.
24.47°C








