Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത് സി.പി.എം ആണെന്ന് ചെന്നിത്തല പറഞ്ഞു.

69 സീറ്റുകളിൽ ബി.ജെ.പി പ്രകടമായി സി.പി.എമ്മിന് വോട്ട് മറിച്ചു. വോട്ട് കച്ചവടം മറക്കാനാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതും മുന്നേറ്റം തടഞ്ഞതും യു.ഡി.എഫ് ആണ്. നേമത്ത് ബി.ജെ.പിക്കെതിരെ യുദ്ധം നടത്തിയത് യു.ഡി.എഫ് ആണ്. കെ. മുരളീധരനാണ് ബി.ജെ.പിയെ തോൽപിച്ചത്. നേമം മണ്ഡലത്തിലെ 3305 സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിക്ക് 4,35,606 വോട്ടുകൾ കുറഞ്ഞിട്ടുണ്ടെന്നും ആ വോട്ടുകൾ കിട്ടിയത് സി.പി.എമ്മിനും എൽ.ഡി.എഫിനുമാണെന്നും ചെന്നിത്തല പ്രസ്താവനയിലൂടെ ആരോപിച്ചു.

 

Readers Comment

Add a Comment