Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:23 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അധികാരത്തിൽ തുടരാനുള്ള ശ്രമത്തിൽ നേപ്പാളിലെ പ്രധാനമന്ത്രി കെപി ശർമ്മ ഒലി മെയ് 10 ന് പാർലമെൻറിൽ വിശ്വാസവോട്ടെടുപ്പ് നേരിടും. പ്രധാനമന്ത്രി ഒലിയുടെ ശുപാർശ പ്രകാരം പ്രസിഡൻറ് ബിദ്യാദേവി ഭണ്ഡാരി മെയ് 10 ന് പാർലമെൻറ് സമ്മേളനം വിളിച്ച് തൻറെ സർക്കാരിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

പാർലമെൻറിലെ 275 അംഗ ജനപ്രതിനിധിസഭയിൽ  ഒലിക്ക് റഞ്ഞത് 136 വോട്ടുകൾ ആവശ്യമാണ്. നാല് അംഗങ്ങൾ നിലവിൽ സസ്പെൻഷനിലാണ്. അധികാരത്തിൽ തുടരാനുള്ള പാർലമെൻറിൻറെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് ഞായറാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഒലി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ജനപ്രതിനിധിസഭ പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ വിവാദ നീക്കത്തിനുശേഷം നിലവിൽ വന്ന രാഷ്ട്രീയ സ്ഥിതിഗതികൾക്കിടയിലാണ് ഒലിയുടെ തീരുമാനം.

Readers Comment

Add a Comment