Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:00 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്ന് സീറ്റ് പ്രതീക്ഷിച്ച ബിജെപി സംപൂജ്യരായ ഞെട്ടലിലാണ് നേതൃത്വം.  സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയും ഫലം വന്നപ്പോൾ പാളി. എന്നാൽ വോട്ട് വിഹിതം നന്നേ ചോർന്നുപോയെന്നൈണ് സൂചന. പ്രാഥമിക കണക്കുകള്‍ പ്രകാരം ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.  ബി.ജെ.പി., ബി.ഡി.ജെ.എസ്., എ.ഐ.എ.ഡി.എം.കെ. എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. 

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു എന്‍.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണയാകട്ടെ 12.4 ശതമാനവും.  2016-ല്‍ ലഭിച്ച വോട്ടില്‍നിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി എന്‍.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരുടേത് അടക്കം വോട്ട് ശതമാനം 16.5-ന് മുകളിലെത്തി. ഈ നിലയില്‍നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.4 ശതമാനത്തിലേക്ക് എന്‍.ഡി.എ. കൂപ്പുകുത്തി. അതേസമയം നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, കാസര്‍ക്കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായി. എന്നാല്‍ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ദേശീയ നേതൃത്വം അടപടലം പ്രചാരണം നടത്തിയിട്ടും കേരള ജനത അത് സ്വീകരിച്ചില്ലെന്ന് വേണം പറയാൻ. നിലവില്‍ ലഭിച്ച വോട്ടുകള്‍ത്തന്നെ ഇ. ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയില്‍ നേടിയതാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം ഉത്തരങ്ങളില്ലാതെ കുഴയും. 

Readers Comment

Add a Comment