Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളാ കോൺഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) ചെയർമാൻതർക്കം കോടതിയുടെ പരിഗണനയിലിരിക്കെ സ്വയം ചെയർമാനായി പ്രഖ്യാപിച്ച് ബാർ ഉടമ. എലഗൻസ് ബാർ ഉടമ ബിനോയ് ജോസഫാണ് സ്വയം പ്രഖ്യാപിത ചെയർമാനായി ബോർഡുകൾ സ്‌ഥാപിച്ചത്. ഓക്‌സിജൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കേരളാ കോൺഗ്രസ് ചെയർമാൻ എന്ന പേരിൽ രണ്ടര ലക്ഷം രൂപ സംഭാവനയും നൽകി.
പാർട്ടി ചെയർമാനായിരുന്ന സ്‌കറിയാ തോമസിന്റെ നിര്യാണത്തെത്തുടർന്നാണു വിഷയം കോടതി കയറിയത്. കോൺഗ്രസ് നേതാവായ കെ ബാബുവിന്റെ വിശ്വസ്തനായി ബാർ കോഴക്കാലത്ത് മലയാളി ചർച്ച ചെയ്ത പേരാണ് എലഗന്റ് ബിനോയി. പിന്നീട് ബാബുവിനെ തള്ളിപ്പറയുകയും ചെയ്തു. ഈ എലഗന്റ് ബിനോയിയാണ് സ്‌കറിയാ തോമസിന്റെ മരണ ശേഷം ആ പാർട്ടിയുടെ അമരക്കാരനായി സ്വയം പ്രഖ്യാപിച്ചത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. ചില ഭാരവാഹികൾ പാർട്ടി ഭരണഘടനയ്‌ക്കു വിരുദ്ധമായി ചെയർമാൻ, പ്രോടെം ചെയർമാൻ സ്‌ഥാനങ്ങൾ പ്രഖ്യാപിച്ചെന്നുകാട്ടി വർക്കിങ് ചെയർപഴ്‌സൻ സിൽജി പൗലോസ്, ഡീക്കൻ തോമസ് കയ്യത്തറ എന്നിവരാണു തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അന്യായം സമർപ്പിച്ചത്. ഇതിനിടെയാണ് പുതിയ നടപടി.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ അഡ്വ. ആർ.സതീഷ് കുമാർ, ബിനോയ് ജോസഫ്, പ്രഫ.ഷാജി കടമല എന്നിവർക്കു നോട്ടീസ് അയച്ച് മേയ് 17 ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടി ചെയർമാന്റെ മരണത്തെത്തുടർന്ന്, സതീഷ് കുമാർ തിരുവനന്തപുരത്ത് അനധികൃതമായി യോഗം വിളിച്ച് തന്നെ ചെയർമാനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നതായി ഹർജിക്കാർ പറയുന്നു. ബിനോയ് ജോസഫായിരിക്കും പ്രോടെം ചെയർമാനെന്നു ജനറൽ സെക്രട്ടറി പ്രഫ. ഷാജി കടമലയും അറിയിച്ചിരുന്നു. ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ് ചെയർപഴ്‌സനാണ് ചുമതല വഹിക്കേണ്ടതെന്ന പാർട്ടി ഭരണഘടന ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ അഡ്വ.ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്.ഒരു ദിവസം പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിയ എലഗന്റ് ബിനോയ് പെട്ടെന്ന് എങ്ങനെ പാർട്ടിയിൽ അംഗമായി എന്ന് പോലും അറിയില്ല. സ്‌കറിയാ തോമസിന് ഓഫീസ് ഉൾപ്പെടെ എടുത്തു നൽകി വിശ്വസ്തനായി. സ്‌കറിയാ തോമസിന്റെ ഔസ്യത്തിൽ പാർട്ടിയുടെ അടുത്ത ചെയർമാനായി ബിനോയി എത്തണമെന്ന നിർദ്ദേശം ഉണ്ടെന്നും പറയുന്നു. ഈ ഒസ്യത്തിലും പാർട്ടിയിൽ സംശയങ്ങളുണ്ട്. ഒസ്യത്താണോ പാർട്ടി ചെയർമാനെ നിശ്ചയിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.
ഇടതുമുന്നണി ഘടകകക്ഷിയാണു സ്‌കറിയാ തോമസ് വിഭാഗം. പാർട്ടി ചെയർമാനെന്ന നിലയിൽ എൽ.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിനോയ് സ്വയം പ്രഖ്യാപിത ചെയർമാനായി രംഗപ്രവേശം ചെയ്‌തിരിക്കുന്നതെന്നാണ് ആരോപണം.
24.47°C








