Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:32 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിൽ നിന്ന്‌ 10 കോടി രൂപ വെട്ടിച്ചത്‌ കുഴൽപ്പണ കവർച്ചയാക്കാൻ നേതൃനീക്കം. ഉന്നത നേതാക്കളുടെ അറിവിലാണ്‌ പണം തട്ടിയതെന്നും ആക്ഷേപം‌. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കുള്ള ഫണ്ടിനെച്ചൊല്ലിയാണ്‌  വിവാദം. വയനാട്‌, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായി 12 കോടിരൂപയാണെത്തിയത്‌. 

ഏപ്രിൽ രണ്ടിന്‌ മംഗളൂരു വഴിയാണിത്‌ കൊണ്ടുവന്നത്‌. വയനാട്ടിൽ രണ്ടുകോടി നൽകി . ബാക്കി 10കോടി രൂപയുമായി പോകവെ കൊടകരവച്ച്‌ വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടിയതായി കാറിലുണ്ടായിരുന്ന കോഴിക്കോട്‌ സ്വദേശിയായ കോൺട്രാക്ടർ ധർമരാജൻ കൊടകര പൊലീസിൽ പരാതിനൽകി. റിയൽ എസ്‌റ്റേറ്റ്‌ ആവശ്യത്തിന്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ്‌ അന്വേഷണത്തിൽ കാർ പൊളിച്ചനിലയിൽ കണ്ടെത്തി. എന്നാൽ 25 ലക്ഷമല്ല മൂന്നരക്കോടിയിലധികമുണ്ടെന്നാണ്‌ പൊലീസിന്‌ ലഭിച്ച സൂചന. തെരഞ്ഞെടുപ്പിനുള്ള പണക്കടത്താണെന്നും വ്യക്തമായി.

ബിജെപിയുടെ തൃശൂർ ജില്ലാഭാരവാഹികളിലൊരാളും കോഴിക്കോട്‌ കക്കോടി സ്വദേശിയുംചേർന്നാണ്‌ വാഹനമിടിച്ച്‌ പണം കവർന്ന നാടകത്തിലുണ്ടായിരുന്നത്‌‌. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ വിശ്വസ്‌തരാണിരുവരും. പണം കടത്തിയ കോൺട്രാക്ടറും നേതൃനിരയിലെ പ്രധാനിയുടെ ഇഷ്ടക്കാരനാണ്‌. അപകടനാടകം സൃഷ്‌ടിച്ച്‌ ഫണ്ട്‌വെട്ടിച്ച സംഭവം ബിജെപിക്കകത്ത്‌ ചർച്ചയായി‌.  ദേശീയ നേതൃത്വത്തിന്‌ വിവിധതലങ്ങളിലുള്ള നേതാക്കൾ പരാതിയും അയച്ചിട്ടുണ്ട്‌

Readers Comment

Add a Comment