Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി വിജിലൻസിന് മുന്നിൽ രേഖകൾ ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ സ്വർണത്തിന്റെയും രേഖകൾ ആണ് ഹാജരാക്കേണ്ടത്. കെ എം ഷാജി ഇന്ന് രേഖകൾ ഹാജരാക്കില്ലെന്നാണ് വിവരം. .  ദിവസ പരിധി സാങ്കേതികമാണെന്നും അടുത്ത ദിവസമാണ് ഹാജരാക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.കെ എം ഷാജിയുടെ  സ്വത്ത് സംബന്ധമായ രേഖകളെല്ലാം ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാൽ ഇവരെയും കേസിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രേഖകൾ ലഭിച്ച ശേഷം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരം.കേസിൽ കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വിജിലൻസ് പിഡബ്ല്യൂഡിക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ വീട് അളക്കണം

Readers Comment

Add a Comment