Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ്  രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിന് കാത്ത് നില്കാതെ കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിൽ എല്ലാവർക്കും  വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് വാഗ്ദാനം നൽകിയിരുന്നു.

ഇതിനുള്ള നടപടി സംസ്ഥാന സർക്കാർ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങൾ  കൊവിഡ് വ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ദിവസവും വാക്‌സിൻ നൽകുന്നവരെ മുൻകൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം.

രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ നൽകുന്നതാണ് കേരളത്തിൽ വാക്‌സിൻ ക്ഷാമത്തിന് കാരണമാകുന്ന ഘടകമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല്  ദിവസത്തിനുള്ളിൽ കേന്ദ്രം കേരളത്തിന് 6 .5  ലക്ഷം ഡോസ് വാക്‌സിൻ നൽകും. ജനങ്ങളെ വാക്‌സിൻ ഇല്ലെന്ന് പറഞ്ഞു പരിഭ്രാന്തർ ആക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Readers Comment

Add a Comment