Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:23 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രി ജി സുധാകരന് എതിരെ പരാതി നല്‍കിയ യുവതിയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അമ്പലപ്പുഴ പൊലീസ്. ആരോപണം തെളിയിക്കുന്ന വിഡിയോ ഹാജരാക്കാന്‍ പരാതിക്കാരിക്ക് പൊലീസ് നിര്‍ദേശം നല്‍കി. വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. മന്ത്രി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി.ന്നലെ പരാതി ഒത്തുതീര്‍ക്കാനായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പ്രശ്‌നപരിഹാരമായിരുന്നില്ല.

മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് ലോക്കല്‍ കമ്മിറ്റി യോഗം ഡിസി ഓഫീസില്‍ വിളിച്ചുചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലും പ്രശ്‌നത്തില്‍ തീര്‍പ്പ് ഉണ്ടായില്ല. പരാതിയില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് പരാതിക്കാരിയുടെ നിലപാട്. പരാതിക്കാരിയുടെ ഭര്‍ത്താവും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

Readers Comment

Add a Comment